---
title: "ഫലപ്രഖ്യാപനം വന്നപ്പോൾ ഫോണിൽ നോക്കി, വിശ്വസിക്കാൻ പറ്റിയില്ല ;കോടിപതിയെ കണ്ടെത്തി....! 25 കോടി പെയിന്റ് കട ജീവനക്കാരന് "
english_title: "When the results were announced, I looked at my phone and couldn't believe it; I found a millionaire....! 25 crores to a paint shop employee"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319101/When the results were announced, I looked at my phone and couldn't believe it; I found a millionaire....! 25 crores to a paint shop employee"
published_at: "2025-10-06T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3bec49962d_1000353397.png"
keywords: []
---

# ഫലപ്രഖ്യാപനം വന്നപ്പോൾ ഫോണിൽ നോക്കി, വിശ്വസിക്കാൻ പറ്റിയില്ല ;കോടിപതിയെ കണ്ടെത്തി....! 25 കോടി പെയിന്റ് കട ജീവനക്കാരന് 

> **Lead Summary:** ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ.

## Article Content

ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ.

നെട്ടൂരിൽ നിന്നാണു ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.

നെട്ടൂരിലെ ലോട്ടറി ഏജൻ്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബമ്പർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.

ആരാണ് ആ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂർ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പർ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷൻ ഇനത്തിൽ രണ്ടരക്കോടി ലഭിക്കും.

ലോട്ടറി വാങ്ങുന്നവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂർ വിട്ട് പോകാൻ സാധ്യത ഇല്ലെന്നമായിരുന്നു ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. മൂന്ന് മാസം മുൻപാണ് ലതീഷിൻ്റെ കടയിൽ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിൻ്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ആദ്യമായിട്ടാണ് ഓണം ബമ്പർ എടുക്കുന്നതെന്ന് പറഞ്ഞ ശരത് ആദ്യം വിശ്വസിക്കാനായില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ടിക്കറ്റെടുക്കുന്ന ശീലങ്ങളൊന്നുമില്ല. ഉറപ്പാക്കിയതിന് ശേഷം മാത്രം പുറത്തുപറഞ്ഞാൽ മതിയെന്ന് തീരുമാനിച്ചാണ് ഇത്രയും ദിവസം പറയാതിരുന്നത്.

ഫലപ്രഖ്യാപനം വന്നപ്പോൾ ഫോണിൽ നോക്കി. ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. പിന്നീട് വീട്ടിൽ പോയി രണ്ട് മൂന്ന് തവണ കൂടി നോക്കിയിട്ടാണ് ഉറപ്പിച്ചത്. സഹോദരനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് വീട്ടിൽ പറഞ്ഞു. എല്ലാരും സന്തോഷമായിരിക്കുന്നു. വീട്ടിൽ അച്ഛനും അമ്മയും അനിയനും വൈഫും കുട്ടിയുമുണ്ട്. ശരത്തിൻ്റെ വാക്കുകൾ.

12 വർഷമായി നെട്ടൂരിൽ പെയിന്റ്റ് കടയിൽ ജോലി ചെയ്യുന്നു. ലോട്ടറി ടിക്കറ്റെടുത്ത കാര്യം സഹോദരനോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ചെറിയ ടിക്കറ്റുകളെടുക്കാറുണ്ടെങ്കിലും ജീവിതത്തിലാദ്യമായിട്ടാണ് ശരത് ബമ്പറെടുക്കുന്നത്. ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് ടിക്കറ്റെടുത്തത്. കുറച്ചു കടങ്ങളുണ്ട്, അതെല്ലാം വീട്ടണം.

നിപ്പോൺ പെയിൻ്റ്സ് ജീവനക്കാരനായ ശരത് നെട്ടൂരിലെ ലോട്ടറി ഏജൻ്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജന്റായ ലതീഷ് ടിക്കറ്റ് വാങ്ങിയ കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319101/When the results were announced, I looked at my phone and couldn't believe it; I found a millionaire....! 25 crores to a paint shop employee)